ബനിമ ബ്രഹ്മ
സംസ്ഥാനം : അസം
ജില്ല : ചിരാംഗ്
ബ്ലോക്ക് : സിഡ്‌ലി-ചിരാംഗ്
ഗ്രാമം : സിൽപോട്ട
സ്വയം സഹായ സംഘം : മൈനാവ് സ്വയം സഹായ സംഘം
ഉപജീവന പ്രവർത്തനങ്ങൾ : കൈത്തറി
ലക്ഷപതി ദീദി യാത്ര
ഒരുകാലത്ത് വീട്ടമ്മയായിരുന്ന ബനിമ ബ്രഹ്മ തന്റെ ഭർത്താവിന്റെ തുച്ഛമായ വരുമാനത്തെയാണ് ആശ്രയിച്ചിരുന്നത്. ഒരു വാഹനാപകടത്തിൽ ഭർത്താവ് കിടപ്പിലായതോടെ അവരുടെ ജീവിതം മാറിമറിഞ്ഞു. അന്നുമുതൽ, രോഗിയായ ഭർത്താവിനെയും മക്കളെയും ബനിമയ്ക്ക് നോക്കേണ്ടി വന്നു. അവർ ഒരു സ്വയം സഹായ സംഘത്തിൽ ചേരുകയും 10,000 രൂപ വായ്പ എടുത്ത് കൈത്തറി രംഗത്ത് സ്വന്തം സംരംഭം ആരംഭിക്കുകയും ചെയ്തു. തുടക്കത്തിൽ ഒരൊറ്റ തറിയിൽ ആരംഭിച്ച അവർ പിന്നീട് വില്ലേജ് ഓർഗനൈസേഷനിൽ നിന്ന് 80,000 രൂപയുടെ കമ്മ്യൂണിറ്റി ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് വായ്പ എടുത്ത് ബിസിനസ് വിപുലീകരിച്ചു. കൂടാതെ 3 ലക്ഷം രൂപയുടെ NRETP ഇൻകുബേറ്റർ ഗ്രാന്റും അവർക്ക് ലഭിച്ചു. ഇപ്പോൾ 23 ജീവനക്കാരുമായി 23 ജാക്കാർഡ് ലൂമുകൾ (Jacquard looms) അവർ പ്രവർത്തിപ്പിക്കുന്നു. ഗമോസ, അരോനായി, ഡോഖോന, ജ്വം ഗ്ര, കോട്ട്, എൻഡി ചാദർ തുടങ്ങിയ പരമ്പരാഗത കൈത്തറി ഉൽപ്പന്നങ്ങൾ പ്രാദേശിക വിപണികളിലും വിവിധ മേളകളിലും വിൽക്കുന്നു. ബനിമ ഇപ്പോൾ സ്വയംപര്യാപ്തത കൈവരിക്കുകയും പ്രതിമാസം 25,000-30,000 രൂപ ലാഭം നേടുകയും ചെയ്യുന്നു.