ബാഷിത റഹീം
സംസ്ഥാനം : കേരളം
ജില്ല : തൃശൂർ
ബ്ലോക്ക് : തളിക്കുളം
ഗ്രാമം : ഏങ്ങണ്ടിയൂർ
സ്വയം സഹായ സംഘം : അനുഗ്രഹ സ്വയം സഹായ സംഘം
ഉപജീവന പ്രവർത്തനങ്ങൾ : കൂൺ കൃഷി, കൂൺ പൊടി ഉത്പാദനം, കൂൺ ലഘുഭക്ഷണങ്ങൾ, സ്പോൺ ഉത്പാദന യൂണിറ്റ്.
ലക്ഷപതി ദീദി യാത്ര
ബഷിതയുടെ ശ്രദ്ധേയമായ ഈ യാത്ര തുടങ്ങിയത് തന്റെ ഇളയ മകന്റെ അസുഖത്തെ തുടർന്നാണ്. അവന്റെ ആരോഗ്യത്തിന് കൂൺ ഒരു മികച്ച ഔഷധമാണെന്ന് ഡോക്ടർ നിർദ്ദേശിച്ചു. തുടർന്നാണ് അവർ കൂൺ കൃഷി ആരംഭിച്ചത്, ഇന്ന് അത് അവരുടെ കുടുംബത്തിന്റെ പ്രധാന വരുമാന മാർഗ്ഗമായി മാറി. സാമ്പത്തിക സഹായവും സാങ്കേതിക അറിവും മാനസിക പിന്തുണയും ലഭിച്ചതോടെയാണ് കൂൺ കൃഷിയിൽ അവരുടെ യാത്ര സജീവമായത്. നൈപുണ്യ പരിശീലനം നേടിയ അവർ കുടുംബശ്രീ വഴി 5 ലക്ഷം രൂപ ബാങ്ക് വായ്പയും സബ്‌സിഡിയും സ്വന്തമാക്കി. ഇപ്പോൾ അവർ ഒരു പുതിയ കൂൺ വിത്ത് (സ്പോൺ) ഉൽപ്പാദന യൂണിറ്റും ലാബും ആരംഭിച്ചു. ഈ മേഖലയിൽ അവർ മറ്റ് ആളുകൾക്കും പരിശീലനം നൽകുന്നുണ്ട്. നിലവിൽ പ്രതിമാസം 25,000 രൂപ അവർ വരുമാനം നേടുന്നു. സ്ത്രീ ശാക്തീകരണത്തിന്റെയും അത് ഒരാളുടെ ജീവിതത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങളുടെയും മികച്ച ഉദാഹരണമായി ബഷിതയെ കണക്കാക്കാം.