പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക |
വാൾ ഓഫ് ഫെയിമിലേക്ക് മടങ്ങുക

സംസ്ഥാനം : കേരളം

ജില്ല : മലപ്പുറം 

ബ്ലോക്ക് : നിലമ്പൂർ 

ഗ്രാമം : അകമ്പാടം 

സ്വയം സഹായ ഗ്രൂപ്പ് : സൗപർണ്ണിക സ്വയം സഹായ സംഘം

ഉപജീവന പ്രവർത്തനങ്ങൾ : ബിസ്മി വെളിച്ചെണ്ണ ഉൽപ്പാദന യൂണിറ്റ് 

ലക്ഷപതി ദീദി യാത്ര

മലപ്പുറം ജില്ലയിലെ സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാം (SVEP) ബ്ലോക്കായ നിലമ്പൂരിലെ ചാലിയാർ പഞ്ചായത്തിലെ സൗപർണ്ണിക സ്വയം സഹായ സംഘം അംഗമായ ലൈല 2020 ലാണ് ബിസ്മി വെളിച്ചെണ്ണ ഉൽപ്പാദനം ആരംഭിച്ചത്. കൊറോണ കാരണം ലൈലയുടെ ഭർത്താവിന് ജോലി നഷ്ടപ്പെടുകയും കുടുംബത്തിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുകയും ചെയ്തു. ആ സാഹചര്യത്തിൽ, സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിൻ്റെ (SVEP) ഭാഗമായി നടന്ന പരിശീലനത്തിൽ പങ്കെടുത്തുകൊണ്ട് വെളിച്ചെണ്ണ ഉൽപ്പാദന യൂണിറ്റ് തുടങ്ങാൻ അവർ തീരുമാനിച്ചു. എല്ലാത്തരം ലൈസൻസുകളും രജിസ്ട്രേഷനുകളും പൂർത്തിയാക്കി പ്രവർത്തനം സുഗമമായി മുന്നോട്ട് പോവുന്നു. അവർക്ക് പ്രതിമാസം 14,000 രൂപ വരുമാനമുണ്ട്. ഒരു സ്വയം സഹായ സംഘത്തിന്റെ പിന്തുണയോടെ കൂടുതൽ വരുമാനം നേടാനുള്ള കഴിവ് നേടാൻ അവർക്ക് സാധിച്ചു.

കൂടുതൽ കാണുക